India

വന്‍ വിജയത്തിന് പിന്നാലെ യുപിയില്‍ സഖ്യകക്ഷികളെ തഴഞ്ഞ് ബിജെപി; ഒബിസി പാര്‍ട്ടികളെ ഒഴിവാക്കി

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷികളെ തഴഞ്ഞ് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷികളെ തഴഞ്ഞ് ബിജെപി. ഒബിസി വിഭാഗങ്ങള്‍ നയിക്കുന്ന സഖ്യകക്ഷികളെയാണ് ബിജെപി തഴഞ്ഞിരിക്കുന്നത്. ഓം പ്രകാശ് രാജ്ഭറിന്റെ പാര്‍ട്ടി സുഹല്‍ദേവ് ഭാരതീയ സമാജ്‌വാദി പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ, അപ്‌നാദള്‍-ബിജെപി ബന്ധത്തിലും ഉലച്ചില്‍ സംഭവിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി സ്ഥാനത്തിന്റെ പേരിലാണ് അപ്‌നാദളുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. 

2017 നിയമസഭ തെരഞ്ഞെടുപ്പില്‍ 403ല്‍ 325 സീറ്റും നേടി അധികാരം പിടിക്കാന്‍ ബിജെപിയെ മുഖ്യമായി സഹായിച്ച രണ്ടു കക്ഷികളായിരുന്നു ഇവ. ഈ കക്ഷികളുടെ സഹായത്തോടെ, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗത്തില്‍ സ്വാധീനമുണ്ടാക്കാനും യാദവ, ദലിത് ഇതര വോട്ടുകള്‍ ഏകീകരിക്കാനും സാധിച്ചിരുന്നു. ഇതുവഴി എസ്പി-ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 80ല്‍ 64 സീറ്റും ബിജെപി പിടിച്ചെടുത്തു. 

യോഗി മന്ത്രിസഭയില്‍ പിന്നാക്ക വികസന വകുപ്പ് ക്ഷേമ മന്ത്രിയായിരുന്ന ഒാംപ്രകാശ് രാജ്ഭറിനെ ബിജെപി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എസ്പി-ബിഎസ്പി സഖ്യം മികച്ച വിജയം നേടുമെന്ന രാജ്ഭറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുറത്താക്കിയത്. ബിജെപി തങ്ങളെ ചതിച്ചുവെന്നാണ് എസ്ബിഎസ്പി പറയുന്നത്. ബിജെപിയുടെ ഒബിസി-ദലിത് വിരുദ്ധ നടപടികള്‍ തുറന്നുകാട്ടാന്‍ തങ്ങള്‍ ക്യാമ്പയിന്‍ നടത്തുമെന്ന് രാജ്ഭര്‍ പറഞ്ഞു. 

സംസ്ഥാന ജനസംഖ്യയില്‍ ഒമ്പത് ശതമാനമുള്ള കുര്‍മി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് അപ്‌നാദള്‍. ഒബിസി വിഭാഗത്തില്‍ 24 ശതമാനവും കുര്‍മി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 2014ലാണ് അപ്‌നാ ദളുമായി ബിജെപി സഖ്യത്തിലെത്തുന്നത്. ഇത് കുര്‍മി വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പാര്‍ട്ടിയെ സാഹിയിച്ചിരുന്നു. 

അപ്‌നാ ദള്‍ സ്ഥാപകന്‍ ഡോ. സോനേലാല്‍ പട്ടേലിന്റെ മകള്‍ അനുപ്രിയ പട്ടേല്‍ കുര്‍മി വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായി ഈ അവസരത്തില്‍ വളര്‍ന്നുവന്നിരുന്നു. 

കേന്ദ്രമന്ത്രിസഭയില്‍ സീറ്റ് നല്‍കാത്തതില്‍ അപ്നാ ദളും അസ്വസ്ഥരാണ്. 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനുപ്രിയ പട്ടേല്‍ വിജയിച്ചു കയറിയത്. രണ്ടു സീറ്റുകളാണ് അപ്‌നാ ദലിന് കിയിരുന്നത്. രണ്ടിലും ജയിച്ചു. യോഗി സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാകുമെന്നുള്ള ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിലും ബിജെപിയുമായുള്ള തങ്ങളുടെ ബന്ധം തുടര്‍ന്നുവരികയാണെന്നും ബിജെപി തങ്ങളുടെ സംയമനത്തെ അളക്കരുതെന്നും തങ്ങ അണികള്‍ അസ്വസ്ഥരാണെന്നും അപ്‌നാ ദള്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഒബിസി വോട്ടുകള്‍ ചോരാതെ സൂക്ഷിക്കേണ്ടംത് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ണായകമാണെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും