India

വന്ദേഭാരത് മൂന്നാം ഘട്ടം; ഒമാനിൽ നിന്ന് 15 വിമാന സർവീസുകൾ; കേരളത്തിലേക്ക് പത്തെണ്ണം

വന്ദേഭാരത് മൂന്നാം ഘട്ടം; ഒമാനിൽ നിന്ന് 15 വിമാന സർവീസുകൾ; കേരളത്തിലേക്ക് പത്തെണ്ണം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഒമാനില്‍ നിന്ന് 15 വിമാന സര്‍വീസുകള്‍  ഉണ്ടാകുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം 28 മുതലാണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്. 

കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകളാണ് ഉണ്ടാവുക. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍ ചെന്നൈ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് 28 മുതല്‍ ആരംഭിക്കുന്നത്. 

സലാലയില്‍ നിന്ന് കണ്ണൂരിലേക്കു മൂന്ന് സര്‍വീസുകളും, മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ട് സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്കു ഒരു  സര്‍വീസുമാണ് ഉണ്ടാവുക. വന്ദേഭാരത് ദൗത്യത്തിന്റെ  കഴിഞ്ഞ  രണ്ടു ഘട്ടങ്ങളിലായി 13 വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്ന് യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത് .

ഈ രണ്ട് ഘട്ടങ്ങളിലായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ 1453  യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികള്‍ക്കാണ് നാട്ടിലേക്കുള്ള  മടക്ക യാത്ര സാധ്യമായത്. ഒരു മൃതശരീരം ചെന്നൈയിലേക്ക് എത്തിക്കുകയും ചെയ്തു. മെയ് ഒന്‍പതിനാണ് ഒന്നാം ഘട്ടത്തിലെ ആദ്യ വിമാന സര്‍വീസ് ഒമാനില്‍ നിന്ന് ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി