India

വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ ഇന്ത്യ വിട്ടു പോവണം: ബിജെപി എംഎല്‍എ

വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ ഇന്ത്യ വിട്ടു പോവണം: ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ബലിയ (ഉത്തര്‍പ്രദേശ്): വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ രാജ്യം വിട്ടുപോവണമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് സുരേന്ദ്ര സിങ് പറഞ്ഞു.

വന്ദേമാതരം പാടുകയെന്നത് വൈകാരികമായ കാര്യം ആയിരിക്കാം. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഇതു പാടിയേ പറ്റൂ. അത് സംസ്്്കൃതത്തിലാണ് ഉള്ളത്, വേണമെങ്കില്‍ ഉര്‍ദുവിലേക്കു തര്‍ജമ ചെയ്യാവുന്നതേയള്ളൂ. വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല- സുരേന്ദ്ര സിങ് പറഞ്ഞു.

തന്റെ കൈയിലാണ് അധികാരമെങ്കില്‍ വന്ദേമാതം പാടാത്തവരെ ഒരാഴ്ച കൊണ്ട് പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ഇരട്ട നിലപാടാണ് ഉള്ളതെന്ന് സിങ് കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT