India

വയനാട് രാഹുലിന്റെ മാനസികനില മാറ്റിമറിച്ചു: പ്രകാശ് ജാവദേക്കര്‍

അമേഠിയില്‍ നിന്ന് ജയിച്ചപ്പോഴൊന്നും രാഹുല്‍ ഈ വിധം സംസാരിച്ചിട്ടില്ല. സീറ്റ് മാറിയതോടെ രാഹുലിന്റെ മാനസിക നിലയും മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. രാഹുല്‍ ഗാന്ധിയുടെ കശ്മീര്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കുമ്പോഴാണ് വയനാടിനെ പരാമര്‍ശിച്ച് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. 

താന്‍ അതിശയിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം എന്ത് മാറ്റമാണ് വരുത്തിയത്. വയനാട്ടില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ രാഹുലിന്റെ മാനസികനില തന്നെ മാറിപോയി. അമേഠിയില്‍ നിന്ന് ജയിച്ചപ്പോഴൊന്നും രാഹുല്‍ ഈ വിധം സംസാരിച്ചിട്ടില്ല. സീറ്റ് മാറിയതോടെ രാഹുലിന്റെ മാനസിക നിലയും മാറ്റി, ജാവദേക്കര്‍ പറഞ്ഞു. 

വയനാടിന് കുഴപ്പമൊന്നുമില്ല. എന്നാല്‍ അവിടെയുള്ള പ്രതിനിധിയാണ് പ്രശ്‌നം. രാഹുല്‍ ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് പാകിസ്ഥാന്‍ യുഎന്നിന് നല്‍കിയ കത്തില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതിനെ വിമര്‍ശിച്ച്‌
ജാവദേക്കര്‍ പറഞ്ഞു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട രാഹുലിന്റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ അതിനെതിരെ പൊതുവികാരം വന്നതോടെ ആ പ്രസ്താവനയില്‍ നിന്ന് രാഹുല്‍ യുടേണ്‍ അടിക്കുകയായിരുന്നു എന്നും ജാവദേക്കര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT