India

വയ്യാത്ത കുഞ്ഞുണ്ട്, വേറെ വഴിയില്ല, ദയവായി ക്ഷമിക്കൂ; കത്തെഴുതി വെച്ച് സൈക്കിൾ മോഷ്ടിച്ച് തൊഴിലാളി 

'ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്. എന്നോട് ക്ഷമിക്കണം'

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ നിന്ന് ഉത്തർപ്രദേശിലെ ബെറേലിയിലുള്ള വീട്ടിലെത്താൻ സൈക്കിൾ മോഷ്ടിച്ച് യുവാവ്. നാട്ടിലേക്കെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന കുടിയേറ്റ തൊഴിലാളിയാണ് സൈക്കിള്‍ മോഷ്ടിച്ചത്. സൈക്കിള്‍ എടുത്തതിന് പിന്നാലെ ഒരു കത്തും എഴുതി വെച്ചാണ് ഇക്ബാല്‍ മടങ്ങിയത്.

"ഞാനാണ് കുറ്റവാളി, പക്ഷെ ഞാനൊരു നിസ്സഹായനായ തൊഴിലാളിയാണ്. ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്. എന്നോട് ക്ഷമിക്കണം. വീട്ടിലെത്താന്‍ എനിക്ക് വേറെ മാര്‍ഗമില്ല എനിക്ക് ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞുണ്ട്. എനിക്ക് ബെറേലിയിലേക്ക് പോകണം", എന്നായിരുന്നു കുറിപ്പ്.

വീട്ടിലെ വരാന്തയില്‍ നിന്നാണ് സാഹബ് സിങ്ങിന് ഇങ്ങനെയൊരു കത്ത് ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടയിലാണ് കത്തു ശ്രദ്ധയിൽപ്പെട്ടത്. ഭരത്പുരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ്  ഉത്തര്‍പ്രദേശിലെ ബെറേലി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു