India

'വരന്‍' പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി; 'വധു' പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി; ഒന്നിച്ച് ജീവിച്ചത് ഒരു മാസം; പോക്‌സോ കേസ്

'വരന്‍' പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി; 'വധു' പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി; ഒന്നിച്ച് ജീവിച്ചത് ഒരു മാസം; പോക്‌സോ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് മറ്റൊരു പെണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒരു മാസം മുന്‍പാണ് ഇരുവരും ഒളിച്ചോടി പോയി ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം ഒരു മാസം മാത്രമേ നീണ്ടു നിന്നുള്ളു.

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പെണ്‍കുട്ടികള്‍ ഇരുവരും ബന്ധുക്കളാണ്. ഒരു വര്‍ഷത്തോളമായി ഇഷ്ടത്തിലായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവരേയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇരുവര്‍ക്കും ദാമ്പത്യ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

ഇരുവരേയും കണ്ടെത്തിയ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത വധുവായ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കി. പ്രായപൂര്‍ത്തിയായ വരനായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലേക്കും മാറ്റി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒളിച്ചോടുമ്പോള്‍ ഗുണ ജില്ലയിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വധുവിന്റെ വേഷത്തിലും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി വരന്റെ വേഷത്തിലുമായിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇഷ്ടത്തിലായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കി. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍