India

വളഞ്ഞിട്ട് ആക്രമിക്കുന്ന റിപ്പബ്ലിക്ക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ ട്രോളി ശശീ തരൂര്‍

കാറിന് ചുറ്റും നിന്ന് കുരയ്ക്കുന്ന നായ്ക്കളുടെ വീഡിയോയാണ് തരൂര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തന്നെ വിടാതെ പിന്തുടരുന്ന റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവര്‍ത്തകരെ ട്രോളി ശശി തരൂര്‍ എംപി. കാറിലേക്ക് കയറാന്‍ വരുന്ന തരൂരിനെ വളയുന്ന റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍മാരെ പരിഹസിച്ച്, കാറിന് ചുറ്റും നിന്ന് കുരയ്ക്കുന്ന നായ്ക്കളുടെ വീഡിയോയാണ് തരൂര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

അതിനിടെ തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട തരൂര്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ചാനലിനും, ചാനല്‍ മേധാവ് അര്‍ണബ് ഗോസ്വാമിക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പുറമെ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിലുള്ള തരൂരിന്റെ അവകാശത്തെ മാനിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം