പ്രതീകാത്മക ചിത്രം 
India

വാട്‌സ് ആപ്പ് സന്ദേശം വിശ്വസിച്ച് ബാര്‍ബര്‍ ഷോപ്പ് തുറന്നു, മുടി വെട്ടാന്‍ വന്‍ ആള്‍ക്കൂട്ടം ; കടപൂട്ടി സീല്‍ വെച്ചു, കേസ്

ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ഉടമയ്‌ക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്ക്ഡൗണിനിടെ തുറന്ന ബാര്‍ബര്‍ ഷോപ്പ് പൂട്ടി സീല്‍വെച്ചു. ചെന്നൈയ്ക്കടുത്ത് മധുരാന്തകത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലോക്ക്ഡൗണ്‍ ആണെങ്കിലും ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രം ഒരുദിവസത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കിയെന്ന വാട്‌സാപ്പിലെ വ്യാജസന്ദേശം വിശ്വസിച്ചാണ് കടയുടമ ബാര്‍ബര്‍ ഷോപ്പ് തുറന്നത്.

വൈകാതെ തന്നെ അവിടെ മുടിവെട്ടിക്കാനായി വന്‍ ആള്‍ക്കൂട്ടമെത്തുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം കണ്ട് മധുരാന്തകം ആര്‍ ഡി ഒ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വാട്‌സ് ആപ്പ് സന്ദേശം വിശ്വസിച്ചാണ് കട തുറന്നതെന്നത് ഉടമ അറിയിച്ചത്. 

എന്നാല്‍ ഉടമയുടെ വാദം മുഖവിലയ്‌ക്കെടുക്കാതെ കടയ്ക്ക് സീല്‍ വെയ്ക്കാന്‍ ആര്‍ ഡി ഒ നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ഉടമയ്‌ക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു. വ്യാജസന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT