India

വാതിലുകള്‍ തുറന്നു തന്നെ; കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പു സമയത്ത് തീരുമാനിക്കും: യെച്ചൂരി 

പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കും. വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യെച്ചൂരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കുകയായിരുന്നു. 

ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിനു വേണ്ടി ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണത്തിന് ആവശ്യമായ നീക്കങ്ങളുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT