India

പ്രിയങ്ക-മോദി പോരാട്ടമില്ല ; വാരാണസിയില്‍ അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

2014 ലും അജയ് റായ് തന്നെയായിരുന്നു വാരണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ : വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെന്ന അഭ്യൂഹത്തിന് വിരാമം. വാരാണസിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകില്ല. അജയ് റായ് ആണ് വാരാണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. 

2014 ലും അജയ് റായ് തന്നെയായിരുന്നു വാരണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു രണ്ടാമതെത്തിയത്. 

മോദിക്കെതിരെ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥി എന്ന നീക്കവും പാളിപ്പോയിരുന്നു. എസ്പി-ബിഎസ്പി സഖ്യം ശാലിനി യാദവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മോദിക്കെതിരെ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്ന നീക്കം പാളിയത്. 

അജയ് റായ് , നരേന്ദ്രമോദി

രാഹുല്‍ഗാന്ധി സമ്മതിക്കുകയാണെങ്കില്‍ വാരാണസിയില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെന്ന് പ്രിയങ്കഗാന്ധി കേരളത്തില്‍ എത്തിയപ്പോഴും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയെ മല്‍സരിപ്പിക്കാന്‍ സോണിയയും രാഹുലും അനുകൂലിച്ചില്ലെന്നാണ് സൂചന. 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മെയ് 19 നാണ് വാരാണസിയില്‍ വോട്ടെടുപ്പ്. വാരാണസിയില്‍ നരേന്ദ്രമോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്. ഗോരഖ്പൂരില്‍ മധുസൂദന്‍ തിവാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നും എഐസിസി അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം