'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം

എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
Jana Nayagan
Jana Nayagan വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ദളപതി വിജയ് ചിത്രം 'ജന നായകൻ' ഒടിടിയിലേക്ക്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 323 കോടി രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം ഇതുവരെ നേടിയത്. സീ 5 തമിഴിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ഓ​ഗസ്റ്റ് 21 മുതൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലറായെത്തിയ ചിത്രത്തിൽ വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയ മണി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ നിർമിച്ച ജന നായകൻ, സെൻസർഷിപ്പ് പ്രശ്നങ്ങളെ തുടർന്ന് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ വർഷം ജനുവരി 9 ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂലൈ 23 നാണ് തിയറ്ററുകളിലെത്തിയത്.

വൻ ഹൈപ്പോടെയാണ് ജന നായകൻ തിയറ്ററുകളിലെത്തിയതെങ്കിലും വിജയ് ആരാധകരെ പോലും ചിത്രം നിരാശപ്പെടുത്തിയിരുന്നു. തങ്ങളുടെ പ്രതീക്ഷക്കൊത്ത് ചിത്രം ഉയർന്നില്ല എന്ന് തന്നെയായിരുന്നു സിനിമ കണ്ടവർ ഒന്നടങ്കം പറഞ്ഞത്.

അതേസമയം ചിത്രത്തിലെ മമിത ബൈജുവിന്റെ പ്രകടനം ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു. ആക്ഷൻ രം​ഗങ്ങളിലടക്കം മമിത മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെട്ടത്.

Jana Nayagan
മാജിക് ഫ്രെയിംസിന്റെ കാക്കനാട് തിയേറ്റർ ഉദ്ഘാടനം ചെയ്തു; ആദ്യ ചിത്രം 'ഖലീഫ'
Jana Nayagan
തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്ന മലൈക; പിന്നില്‍ പിആര്‍ തന്ത്രമോ? വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക
Jana Nayagan
'യേശുദാസിന് പെൺസ്വരമാണെന്ന് ഞാൻ പറഞ്ഞെന്നായിരുന്നു ഏഷണി, എനിക്ക് വേണ്ടി പാടില്ലെന്ന് അദ്ദേഹം തീർത്ത് പറഞ്ഞു'; ജെറി അമൽദേവ്
Summary

Vijay starrer Jana Nayagan OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com