തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്ന മലൈക; പിന്നില്‍ പിആര്‍ തന്ത്രമോ? വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക

റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നേക്കാള്‍ 17 വയസ് കുറവുള്ള ഹര്‍ഷ് മെഹ്തയുമായി മലൈക പ്രണയത്തിലാണ്
Malaika Arora
Malaika Arora
Updated on
1 min read

എന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മലൈക അറോറ. ഓണ്‍ സ്‌ക്രീനിലെ വിശേഷങ്ങളേക്കാള്‍ മലൈകയുടെ വ്യക്തി ജീവിതത്തോടാണ് സോഷ്യല്‍ മീഡിയയ്ക്ക് താല്‍പര്യം. നടിയുടെ വിവാഹ മോചനവും പിന്നീടുണ്ടായ പ്രണയബന്ധങ്ങളും പ്രണയ തകര്‍ച്ചയുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലൈക അറോറ വീണ്ടും പ്രണയം കണ്ടെത്തിയതായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തക ആസ്ത ആത്രേ പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് മലൈക തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരുമായി പ്രണയ ബന്ധത്തിലേര്‍പ്പെടുന്നതെന്ന ചോദ്യത്തിനാണ് ആസ്ത മറുപടി നല്‍കുന്നത്.

ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസ്തയുടെ പ്രതികരണം. നേരത്തെ അര്‍ജുന്‍ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു. മലൈകയേക്കാള്‍ പ്രായം കുറവാണ് അര്‍ജുനെന്നതും വലിയ ചര്‍ച്ചയായി. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നേക്കാള്‍ 17 വയസ് കുറവുള്ള ഹര്‍ഷ് മെഹ്തയുമായി മലൈക പ്രണയത്തിലാണ്. തുടര്‍ച്ചയായി തന്നേക്കാള്‍ പ്രായം കുറഞ്ഞവരുമായി പ്രണയത്തിലാകുന്നതിന് പിന്നില്‍ മലൈകയുടെ പിആര്‍ തന്ത്രമുണ്ടോ എന്ന ചോദ്യത്തിനാണ് ആസ്ത മറുപടി നല്‍കുന്നത്.

പ്രായം കുറഞ്ഞ പുരുഷന്മാരുമായി മലൈക പ്രണയത്തിലാകുന്നതിന് പിന്നില്‍ പിആര്‍ തന്ത്രങ്ങളൊന്നുമില്ലെന്നാണ് ആസ്ത പറയുന്നത്. ആ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പുരുഷാധിപത്യ കാഴ്ചപ്പാടുകളാണ്. പുരുഷന്മാര്‍ തങ്ങളേക്കാള്‍ 20 ഉം 25 ഉം വയസ് കുറവുള്ള പെണ്‍കുട്ടികളെ പ്രണയിക്കുന്നതിനേയും വിവാഹം കഴിക്കുന്നതിനേയും ആരും ചോദ്യം ചെയ്യുകയില്ലെന്നും അത്തരം പുരുഷന്മാരെ ആരും മോശം പേരുകളിട്ട് വിളിക്കുകയില്ലെന്നും ആസ്ത ചൂണ്ടിക്കാണിക്കുന്നു.

പുരുഷന്മാര്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ പ്രണയിക്കാന്‍ കാരണം അവര്‍ എതിര്‍ത്ത് സംസാരിക്കുകയില്ലെന്നതിനാലാണെന്നാണ് ആസ്ത പറയുന്നത്. അതിനാല്‍ ഉത്തരവാദിത്തം കുറവായിരിക്കുമെന്നും ആസ്ത പറയുന്നു. അതേസമയം 40 വയസുള്ള സ്ത്രീ സാമ്പത്തികമായി സ്വതന്ത്രയും ആത്മവിശ്വാസവും വ്യക്തിത്വവുമുള്ളവളായിരിക്കും. അവര്‍ക്ക് വേണ്ടത് ജോലിയുള്ള, സാമ്പത്തികമായി സുരക്ഷിത്വമുള്ള, പക്വതയുള്ള പുരുഷനെയാണെന്നും അവര്‍ പറയുന്നു.

പ്രായം കുറഞ്ഞ യുവതികളില്‍ നിന്നും വ്യത്യസ്തമായി മുതിര്‍ന്ന സ്ത്രീകള്‍ പുരുഷന്മാരോട് അക്കൗണ്ടബിള്‍ ആയിരിക്കാന്‍ ആവശ്യപ്പെടും.അത് പുരുഷന്മാര്‍ക്ക് ഇഷ്ടമാകില്ല. തങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല. മലൈക ആത്മവിശ്വാസമുള്ള, സ്വതന്ത്ര്യയായ, വിജയിച്ച, അഭിപ്രായമുള്ള സ്ത്രീയാണ്. ചെറുപ്പക്കാരായ പുരുഷന്മാര്‍ക്ക് അവരോട് ബഹുമാനമാണ്. അവരെ പ്രചോദനമായിട്ടാകും അവര്‍ കാണുക. അതിനാലാണ് മലൈക തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരുമായി പ്രണയത്തിലാകുന്നതെന്നാണ് ആസ്ത പറയുന്നത്.

Malaika Arora
'യേശുദാസിന് പെൺ സ്വരമാണെന്ന് ഞാൻ പറഞ്ഞതായി ഏഷണി; എനിക്ക് വേണ്ടി പാടില്ലെന്ന് പറഞ്ഞു, കരഞ്ഞു പോയി'; ജെറി അമൽദേവ്
Malaika Arora
നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍
Malaika Arora
ലാലേട്ടാ, നിങ്ങളില്ലാതെ തന്നെ വിസ്മയ പൊലിപ്പിക്കുന്നുണ്ട്; അവരുടെ സിനിമയാണ്, ദയവായി സഹായിക്കാതിരിക്കുക!
Summary

Is Malaika Arora dating younger men a PR stunt? Journalist explains the reason behind it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com