പ്രതീകാത്മക ചിത്രം 
India

വാഷ്‌റൂം ഉപയോഗിക്കാന്‍ വന്നു, നാലുവയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്നു; ചാക്കിലാക്കി ജനല്‍ വഴി എറിഞ്ഞു, കൗമാരക്കാരി പിടിയില്‍, തുമ്പായത് ചാക്ക് 

മഹാരാഷ്ട്രയില്‍ ഒരു മാസം മുന്‍പ് നടന്ന നാലു വയസുകാരന്റെ കൊലപാതകത്തില്‍ കൗമാരക്കാരി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മാസം മുന്‍പ് നടന്ന നാലു വയസുകാരന്റെ കൊലപാതകത്തില്‍ കൗമാരക്കാരി പിടിയില്‍.  ശ്വാസംമുട്ടിച്ച് കൊന്ന ശേഷം കുട്ടിയെ ചാക്കിലാക്കി ജനല്‍ വഴി പുറത്തേയ്ക്ക് എറിയുകയായിരുന്നു. അന്വേഷണത്തില്‍ സമാനമായ ചാക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.

നവി മുംബൈയിലെ ഗാന്‍സോലിയില്‍ സെപ്റ്റംബര്‍ 18നായിരുന്നു സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കളിക്കുകയായിരുന്നു നാലു വയസുകാരന്‍. കളിക്കിടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്നത് കൊണ്ട് വാഷ്‌റൂം ഉപയോഗിക്കാന്‍ സാധിച്ചില്ല. വാഷ്‌റൂം ഉപയോഗിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു.

വീട്ടില്‍ ആ സമയത്ത് 17കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് നാലു വയസുകാരനുമായി കളിക്കുന്നതിനിടെയാണ് സംഭവം.തലയിണ ഉപയോഗിച്ച് കുട്ടിയെ ശ്വാസംമുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായതോടെ പെണ്‍കുട്ടി പരിഭ്രാന്തിയിലായി. ഉടനെ ചാക്കിലാക്കി കുട്ടിയെ ജനല്‍വഴി പുറത്തേയ്ക്ക് തളളുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ വീട് മുഴുവന്‍ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. 

തുടര്‍ന്ന് മറ്റു പരിസരങ്ങളില്‍ നോക്കിയപ്പോഴാണ് ചാക്ക് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ജനലിന്റെ സമീപത്ത് നിന്ന് ചാക്ക് കണ്ടെത്തിയത് കൊണ്ട് തുടക്കം മുതല്‍ പെണ്‍കട്ടി സംശയത്തിന്റെ നിഴലിലായിരുന്നു. സമീപത്തുളള 16 വീടുകളില്‍ പരിശോധന നടത്തിയ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് സമാനമായ ചാക്ക് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT