India

വികാസ് ദുബെ ഏറ്റുമുട്ടല്‍ കൊല : ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷിക്കും 

മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍, യു പി പൊലീസ് മുന്‍ മേധാവി കെ എല്‍ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകം സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ജസ്റ്റിസ് ചൗഹാനെ സമിതി അധ്യക്ഷനാക്കി അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചത്. 

അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍, ഉത്തര്‍പ്രദേശ് പൊലീസ് മുന്‍ മേധാവി കെ എല്‍ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് ചൗഹാന്റെയും കെ എല്‍ ഗുപ്തയുടെയും പേര് നിര്‍ദേശിച്ചത്. 

ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ്  നേരത്തെ അന്വേഷണത്തിനായി യു പി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസംഘടിപ്പിക്കാന്‍ യു പി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അന്വേഷണസമിതി തലവനായി സുപ്രീംകോടതി മുന്‍ ജഡ്ജിയെ പരിഗണിക്കാനും, കമ്മീഷനില്‍ മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെയും നിയമിക്കാനും നിര്‍ദേശിച്ചു. 

ഒരാഴ്ചക്കുള്ളില്‍ കമ്മീഷന്‍ അന്വേഷണം ആരംഭിക്കണം.  രണ്ട് മാസത്തിനകം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 65 കേസുകളില്‍ പ്രതിയായിരുന്ന ഗുണ്ടാനേതാവ് വികാസ് ദുബെക്ക് പല കേസുകളിലും എങ്ങിനെയാണ് ജാമ്യം കിട്ടിയതെന്നും കമ്മീഷന്‍ അന്വേഷിക്കും. വികാസ് ദുബെയ്ക്ക് ജാമ്യം ലഭിച്ചത് അമ്പരപ്പിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT