India

വികാസ് ദുബെയുടെ സഹോദരന്റെ തലയ്ക്ക് വിലയിട്ട് യു പി പൊലീസ് ; വിവരം അറിയിക്കുന്നവര്‍ക്ക് 20,000 പാരിതോഷികം

വികാസ് ദുബെയുടെ അക്രമപ്രവര്‍ത്തനങ്ങളില്‍ ദീപ് പ്രകാശും പങ്കാളിയായിരുന്നു എന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹോദരന്റെ തലയ്ക്ക് വിലയിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. വികാസിന്റെ സഹോദരന്‍ ദീപ് പ്രകാശ് ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് യുപി പൊലീസ് അറിയിച്ചിരിക്കുന്നത്. 

കാണ്‍പൂരിലെ വീട്ടില്‍ വികാസ് ദുബെയെ പിടികൂടാനെത്തിയ ഡിഎസ്പി അടക്കം എട്ടു പൊലീസുകാരെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപ് പ്രകാശ് ദുബെയും. ജൂലായ് മൂന്നിന് നടന്ന സംഭവത്തിന് പിന്നാലെ ദീപ് പ്രകാശ് ഒളിവിലാണ്. 

ലഖ്‌നൗവിലെ കൃഷ്ണനഗറിലാണ് ദീപ് പ്രകാശ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വികാസ് ദുബെയുടെ അക്രമപ്രവര്‍ത്തനങ്ങളില്‍ ദീപ് പ്രകാശും പങ്കാളിയായിരുന്നു എന്നാണ് യുപി പൊലീസ് വ്യക്തമാക്കുന്നത്. വെടിവെപ്പിന് ശേഷം ദീപ് പ്രകാശ് കൃഷ്ണ നഗറിലെ വീട്ടില്‍ നിന്നും ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കാണ്‍പൂരില്‍ പിടികൂടാനെത്തിയ എട്ടുപൊലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഇവിടെ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടു വരുന്നതിനിടെ വഴിമധ്യേ, രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വികാസ് ദുബെയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT