India

വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു; വധു പിങ്കി ലാല്‍വാനി

മല്യയുടെ ജീവിതം പ്രശ്‌നസങ്കീര്‍ണമായപ്പോഴെല്ലാം പിങ്കി കൂടെയുണ്ട്. ഇരുവരും അടുത്തിടെയും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോടികളുടെ ബാങ്കുവായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട് ലണ്ടനില്‍ കഴിയുന്ന മദ്യരാജാവ് വിജയ്മല്യ വീണ്ടും വിവാഹത്തിലേക്ക്. ഇത്തവണ കാമുകി പിങ്കി ലല്‍വാനിയെയാണ് ജീവിതസഖിയാക്കുന്നത്. മുന്‍ എയര്‍ഹോസ്റ്റസാണ് പിങ്കി. മല്യയുടെ വിമാന കമ്പനിയില്‍ 2011ല്‍ ൈഫ്‌ലറ്റ് അറ്റന്‍ഡന്റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ് പ്രണയം.

മല്യയുടെ ജീവിതം പ്രശ്‌നസങ്കീര്‍ണമായപ്പോഴെല്ലാം പിങ്കി കൂടെയുണ്ട്. ഇരുവരും അടുത്തിടെയും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലേക്ക് കയറ്റിയയക്കാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മല്യ ഹാജരായപ്പോള്‍ പിങ്കിയുമുണ്ടായിരുന്നു.രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്ജിയുമായുള്ള ബന്ധം '80കളിലായിരുന്നു. 1993ല്‍ രേഖയെ വിവാഹം ചെയ്തു. രണ്ടു ബന്ധങ്ങളിലായി മൂന്നു മക്കള്‍. സിദ്ധാര്‍ഥ്, ലീന, ടാന്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!