India

വിഡിയോ കോളിലൂടെ ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഭീഷണി, കങ്കണയുടെ ആരാധകന്‍ അറസ്റ്റില്‍ 

പലാഷ് ഗോഷ് എന്നയാളാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നടി കങ്കണ റണാവത്തിന്റെ ആരാധകന്‍ എന്നവകാശപ്പെടുന്ന പലാഷ് ഗോഷ് എന്നയാളാണ് അറസ്റ്റിലായത്. വിഡിയോ കോളിലൂടെയാണ് ഇയാള്‍ സഞ്ജയ്ക്കുനേരെ ഭീഷണി മുഴക്കിയത്. 

പലാഷ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്ക്‌റെയെയും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഫിറ്റ്‌നസ് ട്രെയിനറായ ഇയാള്‍ നടിയുടെ ആരാധകനാണെന്നാണ് സ്വയം അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ പിന്നീട് മുംബൈയിലെത്തിച്ച് ചോദ്യംചെയ്യും.

കങ്കണയും ശിവസേന നേത്താക്കളുമായി നടക്കുന്ന പോരാട്ടത്തിനിടെയാണ് യുവാവിന്റെ ഭീഷണി. മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. ഇതേടെ ശിവസേന കങ്കണയ്ക്ക് എതിരെ രംഗത്തുവന്നു. മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ വെല്ലുവിളി സ്വീകരിച്ച് കങ്കണ മുംബൈയിലേക്ക് യാത്രചെയ്തു. 

നടിയുടെ ഓഫീസ് ബൃഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ചുനീക്കി. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയായിരുന്നു കോര്‍പ്പറേഷന്റെ നീക്കം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം