India

വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പൊലീസ് നടപടി; പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും; പ്രതിഷേധം ശക്തമാക്കും

നിയമം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനും ആവശ്യപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; രാജ്യത്ത് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍. ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച. 

പ്രതിഷേധം തടയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ല. അതിനാല്‍ രാഷ്ട്രപതി ഇടപെടണം. നിയമം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാനും ആവശ്യപ്പെടും. സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിനും പ്രതിപക്ഷം ഒരുങ്ങുന്നുണ്ട്. 

ഇന്നലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യാഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജാമിയ സര്‍വകലാശാല സന്ദര്‍ശിച്ച പ്രതിപക്ഷ കക്ഷികള്‍ പൊലീസ് നടപടിയെ അപലപിച്ചു. അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ പ്രക്ഷോഭം തുടങ്ങാനും കക്ഷികളുടെ അടിയന്തരയോഗം തീരുമാനിച്ചു. 

അതേസമയം, ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹ്യൂമന്‍ റൈറ്‌സ് ലോ നെറ്റ്‌വര്‍ക്ക്, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കലാപം നിര്‍ത്തിയാല്‍ ഇന്ന് വാദം കേള്‍ക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT