India

വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്  ആരോപണം;  ആള്‍ക്കൂട്ടം യുവതിയെ നഗ്നയാക്കി നടത്തി, മര്‍ദ്ദിച്ച് അവശയാക്കി

ദാമോദര്‍പൂര്‍ സ്വദേശിയായ വിമലേഷ് കുമാ(19)റിന്റെ മൃതദേഹം പരിസരത്തെ റെയില്‍വേട്രാക്കില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ അക്രമാസക്തരായത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഭോജ്പൂര്‍ : വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്
ബിഹാറിലെ ഭോജ്പൂരില്‍ ആള്‍ക്കൂട്ടം യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി നഗ്നയായി നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ദാമോദര്‍പൂര്‍ സ്വദേശിയായ വിമലേഷ് കുമാ(19)റിന്റെ മൃതദേഹം പരിസരത്തെ റെയില്‍വേട്രാക്കില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ അക്രമാസക്തരായത്. 

ഗ്രാമത്തിനടുത്ത ചേരിയില്‍ നിന്നും സ്ത്രീയെ വലിച്ചിറക്കിക്കൊണ്ട് വന്ന ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ കീറിയെറിയുകയും നഗ്നയാക്കി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ നഗ്നയാക്കി നടത്തുന്ന ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  ഇവരെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവാവിന്റെ മരണത്തില്‍ രോഷാകുലരായ ആള്‍ക്കൂട്ടം ട്രെയിന് കല്ലെറിയുകയും സമീപപ്രദേശങ്ങളിലെ കടകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ ദുഃഖവും അപമാനവും കൊണ്ട് തന്റെ ശിരസ് കുനിയുന്നുവെന്നും സംസ്ഥാനത്ത് നിയമപാലനം നടക്കുന്നില്ലെന്നും ആര്‍ജെഡി നേതാവ്  തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കൈകൂപ്പി യാചിക്കുകയാണ് എന്നും അവര്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT