India

വിനോദ് ഖന്ന മരിച്ചെന്നു കേട്ടപ്പോള്‍ മൗനമാചരിച്ച് മേഘാലയിലെ ബിജെപി പ്രവര്‍ത്തകര്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനോദ്ഖന്ന മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ബിജെപി ബിജെപി ഘടകം ആദരവര്‍പ്പിച്ച് മൗനമാചരിച്ചത്‌

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോംഗ്: കിഡ്‌നി അസുഖത്തെ തുടര്‍ന്ന് മുംബൈ എച്ച് എന്‍ റിലൈന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ചലചിത്ര നടന്‍ വിനോദ്ഖന്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വിനോദ് ഖന്ന മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് മരിച്ച നടന് ആദരവര്‍പ്പിച്ച് ബിജെപിയുടെ മേഘാലയാ ഘടകം രണ്ട് മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തിയത്.  മരിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെ ടെലിവിഷനില്‍ വിനോദ് ഖന്ന മരിച്ചെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മൗനം ആചരിച്ചതെന്നാണ് ബിജെപിയുടെ വിശദീകരണം. സംഭവത്തില്‍ ബിജെപി നേതാക്കള്‍ ക്ഷമാപണവും നടത്തി.

ബിജെപിയുടെ മുന്‍ എംപിയായിരുന്നു വിനോദ് ഖന്ന. പഞ്ചാബിലെ ഗുര്‍ദാസ് പൂര്‍ ജില്ലിയില്‍ നിന്നുമാണ് ഖന്ന ലോക്‌സഭയിലെത്തിയത്. 70 വയസായ വിനോദ് ഖന്നയുടെ ദയനീയ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെയായിരുന്നു വിനോദ്ഖന്ന അഭിനയിച്ച അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം