India

വിമാനം വൈകിച്ചു: മന്ത്രി അല്‍ഫോന്‍സ് കണ്ണാന്തനത്തിന് നേരെ യാത്രക്കാരിയുടെ ശകാരവര്‍ഷം

വിമാനത്താവളത്തില്‍ വൈകിയെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശകാരവര്‍ഷം - അടിയന്തിരമായി രോഗിയെ ചികിത്സിക്കാന്‍ പോവുകയായിരുന്ന വനിതാ ഡോക്ടറാണ് മന്ത്രിയെ ശകാരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: വിമാനത്താവളത്തില്‍ വൈകിയെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശകാരവര്‍ഷം. ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം. അടിയന്തിരമായി രോഗിയെ ചികിത്സിക്കാന്‍ പോവുകയായിരുന്ന വനിതാ ഡോക്ടറാണ് മന്ത്രിയെ ശകാരിച്ചത്.

സംഭവത്തില്‍ മന്ത്രി മാപ്പുപറഞ്ഞെങ്കിലും വിമാനം വൈകാന്‍ കാരണം മന്ത്രിയാണെന്ന് അധികൃതര്‍ എഴുതി നല്‍കണമെന്ന് യാത്രകക്കാരി ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരെ പോലെ വെറുതെ കളയാനുള്ളതല്ല തന്റെ സമയമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണ്ണന്താനത്തിന് നേരെ യാത്രക്കാരി തട്ടിക്കയറിയത്. ഇവരെ പിന്നീട് മറ്റുയാത്രക്കാര്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. യാത്രക്കാരിയോട് മാപ്പുചോദിച്ച കണ്ണന്താനം വിമാനം വൈകാന്‍ കാരണം താന്‍ അല്ലെന്ന് വിശദീകരിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് വിമാനം വൈകിയതെന്ന് കണ്ണന്താനം പറഞ്ഞു. മന്ത്രിക്ക് നേരെയുള്ള യുവതിയുടെ രോക്ഷ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം