India

വിമാനങ്ങളും പറക്കില്ല; സര്‍വീസുകള്‍ മെയ് 3 വരെ ഉണ്ടാവില്ല

 കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം. ലോക്ക്ഡൗണ്‍ നീട്ടിയ മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളും പ്രവര്‍ത്തിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

മെയ് മൂന്നുവരെ യാത്രാ തീവണ്ടികള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ഒന്നാംഘട്ട ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ കുറവുള്ള മേഖലകളില്‍ നിയന്ത്രിതമായി ട്രെയിനുകള്‍ ഓടിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് 19 ദിവസം കൂടി സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ മെയ് മൂന്ന് വരെ പാസഞ്ചര്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ അടുത്ത ഒരാഴ്ച അതീവ നിര്‍ണായകമാണ്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണം ഉണ്ടാകും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത