India

 വിമാനത്താവളങ്ങൾക്കും സർവീസുകൾക്കും റെഡ് അലർട്ട്; യാത്രക്കാർക്കും ജീവനക്കാർക്കും കർശന പരിശോധന, സന്ദർശകർക്കും നിയന്ത്രണം

യാത്രക്കാരുടെയും ജീവനക്കാരുടെയും കർശന പരിശോധന, വാഹന പരിശോധന, സന്ദർശകരുടെ നിയന്ത്രണം തുടങ്ങി 20 അധിക സുരക്ഷാ നടപടികൾ കൈകൊള്ളാനാണ് നിർദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങൾക്കും വിമാന സർവീസുകൾക്കും സുരക്ഷ വർധിപ്പിക്കാൻ നിർദേശം. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബിസിഎഎസ്) ആണ് നിർദേശം നൽകിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കനത്ത ജാഗ്രതാ നിർദേശം.

യാത്രക്കാരുടെയും ജീവനക്കാരുടെയും കർശന പരിശോധന, വാഹന പരിശോധന, സന്ദർശകരുടെ നിയന്ത്രണം തുടങ്ങി 20 അധിക സുരക്ഷാ നടപടികൾ കൈകൊള്ളാനാണ് ബിസിഎഎസ് നിർദേശിച്ചിരിക്കുന്നത്.  വ്യോമയാന പരിശീലനസ്ഥാപനങ്ങൾ, ഹെലിപ്പാഡുകൾ, എയർ സ്ട്രിപ്പുകൾ എന്നിവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT