India

വിളവ് കൂട്ടാന്‍ വേദ മന്ത്രങ്ങള്‍ ഉരുവിടണം; കര്‍ഷകരോട് വിചിത്ര ആഹ്വാനവുമായി മന്ത്രി

നെല്ലുല്പാദനം വര്‍ധിക്കാന്‍ വേദ മന്ത്രങ്ങള്‍ ഉരുവിടാന്‍ കൃഷി മന്ത്രിയുടെ വിചിത്ര ആഹ്വാനം.

Author : സമകാലിക മലയാളം ഡെസ്ക്

പനജി: നെല്ലുല്പാദനം വര്‍ധിക്കാന്‍ വേദ മന്ത്രങ്ങള്‍ ഉരുവിടാന്‍ കൃഷി മന്ത്രിയുടെ വിചിത്ര ആഹ്വാനം. ഗോവയിലെ കൃഷി മന്ത്രി വിജയ് സര്‍ദേശായിയാണ് നെല്ലുല്പാദനം വര്‍ധിപ്പിക്കാന്‍ വേദ മന്ത്രങ്ങള്‍ ഉരുവിടാന്‍ കൃഷിക്കാരോട് ആവശ്യപ്പെട്ടത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കോസ്മിക് കൃഷി രീതി പ്രയോജനപ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു.

മന്ത്രിയുടെ സ്വദേശമായ ഫട്ടോര്‍ഡയില്‍ ശിവ് യോഗ കോസ്മിക് ഫാമിങ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളനേട്ടം ഉണ്ടാകാന്‍ കോസ്മിക് കൃഷി രീതിയെ ബിജെപി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിജയ് സര്‍ദേശായി പറഞ്ഞു.

വളമോ, രാസപദാര്‍ത്ഥങ്ങളോ ഉപയോഗിക്കാത്ത കോസ്മിക് കൃഷിരീതി സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തും. ഇതിനായി കൃഷിക്കാര്‍ ധ്യാനം ശീലിക്കണം. കോസ്മിക് ഊര്‍ജ്ജത്തിന്റെ ഒഴുക്കിലുടെ മികച്ച ഉല്‍പ്പാദനം സാധ്യമാക്കാന്‍ കുറഞ്ഞത് 30 മിനിറ്റ് വരെയെങ്കിലും വേദ മന്ത്രങ്ങള്‍ ഉരുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ഗോവയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി പ്രവര്‍ത്തകനാണ് സര്‍ദേശായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT