India

വിവരം ചോര്‍ത്തല്‍: കോണ്‍ഗ്രസ് മൊബൈല്‍ ആപ്പ് പിന്‍വലിച്ചു

കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു. സിംഗപ്പൂരിലെ സര്‍വറുകളിലേക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ആപ്ലിക്കേഷന്‍ പിന്‍വലിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഫിഷ്യല്‍ ആപ്ലിക്കേഷന്‍ അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന ആരോപണങ്ങള്‍ നിനില്‍ക്കുന്ന പശ്ചാതലത്തിലാണ് കോണ്‍ഗ്രസിന് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോദിയുടെ ആപ്ലിക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ആപ്പിനെപ്പറ്റിയും ആരോപണം ഉയര്‍ന്നത്. 

ഫ്രഞ്ച് സുരക്ഷാ സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സനാണ് മോദി ആപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. 
പ്രധാനമന്ത്രിയുടെ ഒഫിഷ്യല്‍ ആപ്ലിക്കേഷന് എതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആല്‍ഡേഴ്‌സണ്‍ നടത്തിയിരുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ in.wzrkt.com എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താവിന്റെ ഇ മെയില്‍ വിവരങ്ങളും ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരും അടക്കം ചോര്‍ത്തി നല്‍കുന്നുണ്ട് എന്നാണ് ആല്‍ഡേഴ്‌സണ്‍ ആരോപിക്കുന്നത്.

നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഡിവൈസിനെയും നെറ്റ് വര്‍ക്കിനെയും കുറിച്ചുള്ള വിവരങ്ങളും സ്വകാര്യ വിവരങ്ങളും നിങ്ങളുടെ സമ്മതമില്ലാതെ ഒരു തേര്‍ഡ് പാര്‍ട്ടി ഡൊമൈനിലേക്ക് കൈമാറുന്നുണ്ട് എന്ന് ആല്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.
ക്ലെവര്‍ ടാപ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ ഡൊമൈനിന്റെ ഉടമകളെന്നും ആല്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.
കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇവരുമായി കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ബന്ധമുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നരേന്ദ്ര മോദി ആപ്പിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആല്‍ഡേഴ്‌സണ്‍ രംഗത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസും ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തികൊടുക്കുന്നുണ്ടെന്നും അതിന്റെ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്നാണ് ആല്‍ഡേഴ്‌സണ്‍ പറഞ്ഞിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

SCROLL FOR NEXT