India

വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗ കേസിലെ വിധി ഇന്ന്;  മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ

വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ ഇന്ന് വിധി പറയും

Author : സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ ഇന്ന് വിധി പറയും. വിധിക്കു മുന്നോടിയായി മൂന്നു സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക കോടതി മുറിയിലാണു ജഡ്ജി മധുസൂദന്‍ ശര്‍മ ശിക്ഷ വിധിക്കുക. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാനൂറോളം പേര്‍ പൊലീസിന്റെ കരുതല്‍ തടങ്കലിലാണ്.

രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുളളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ് ആശാറാം അനുയായികള്‍ കൂടുതലുളളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയും കോടതി ജീവനക്കാരും ആശാറാമും വിധിക്ക് ശേഷം കോടതിമുറിയില്‍ തന്നെ നില്‍ക്കും. 2013 ഓഗസ്റ്റ് 31 നാണു ജോധ്പുരിലെ ആശ്രമത്തില്‍വച്ചു 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആശാറാം ബാപ്പുവിനെ പിടികൂടിയത്. മധ്യപ്രദേശിലെ ചിണ്ട്‌വാര സ്വദേശികളാണു പെണ്‍കുട്ടികളും കുടുംബാംഗങ്ങളും. ആശാറാം ബാപ്പുവിന്റെ അനുയായികളുമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'