പ്രതീകാത്മകചിത്രം 
India

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് സഹിച്ചില്ല, 'ജയിലില്‍ പോകുകയാണെങ്കില്‍ അവളെയും കൊണ്ടേ പോകു'; മോഷണവിവരങ്ങള്‍ ഏറ്റുപറഞ്ഞ് കളളന്‍

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതനായ മോഷ്ടാവ് പൊലീസില്‍ കീഴടങ്ങി കവര്‍ച്ചാവിവരങ്ങള്‍ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതനായ മോഷ്ടാവ് പൊലീസില്‍ കീഴടങ്ങി കവര്‍ച്ചാവിവരങ്ങള്‍ വെളിപ്പെടുത്തി. മോഷണസംഘത്തിലെ യുവതിയോടാണ് ഇയാള്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. യുവാവിനൊപ്പം യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാന അംബാല ജില്ലയിലെ സിര്‍സയിലാണ് സംഭവം. ഹരിയാന, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ വിവിധ കവര്‍ച്ചാക്കേസുകളുമായി ബന്ധപ്പെട്ട സംഘത്തിലെ കണ്ണിയായ വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘാംഗമായ റാണിയെയും  പൊലീസ് പിടികൂടിയത്.

റാണിയുടെയും കുടുംബത്തിന്റെയും ഒപ്പമാണ് വിനോദ് താമസിച്ചിരുന്നത്.  വിവാഹം കഴിക്കണമെന്ന് വിനോദ് നിരന്തരം റാണിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതില്‍ കുപിതനായ വിനോദ് അടുത്തിടെ, കവര്‍ച്ചാസംഘം ലക്ഷ്യമിട്ട കടകളുടെ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിനോദ് കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. വിനോദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റാണിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്