India

വിവാഹ വാ​ഗ്ദാനം നൽകി പാചകക്കാരിയായ 25കാരിയെ കൊലപ്പെടുത്തി; സയനൈഡ് മോഹനൻ 20ാമത്തെ കേസിലും കുറ്റക്കാരൻ

വിവാഹ വാ​ഗ്ദാനം നൽകി പാചകക്കാരിയായ 25കാരിയെ കൊലപ്പെടുത്തി; സയനൈഡ് മോഹനൻ 20ാമത്തെ കേസിലും കുറ്റക്കാരൻ

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: യുവതിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ സയനൈഡ് മോഹനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 20ാമത്തേയും അവസാനത്തേയും കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാദേശിക കോടതിയാണ് മോഹനൻ കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ചത്. ജൂൺ 24ന് ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ അഞ്ച് കൊലപാതക കേസുകളിൽ മോഹനന് കോടതി വധ ശിക്ഷയും മൂന്ന് കേസുകളിൽ ജീവപര്യന്തവും വിധിച്ചിരുന്നു. വധ ശിക്ഷയിൽ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

കാസർകോടുള്ള ലേഡീസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന 25 കാരിയെയാണ് മോഹൻ കൊലപ്പെടുത്തിയത്. മോഹനുമായി ഇവർ 2009ൽ ആണ് പരിചയപ്പെടുന്നത്. മൂന്നിലേറെ തവണ മോഹൻ ഈ യുവതിയുടെ വീട് സന്ദർശിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് മോഹൻ വാഗ്ദാനവും നൽകി. എന്നാൽ 2009 ജൂലൈ എട്ടിന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി മോഹനോടൊപ്പം ബംഗളുരുവിലേക്ക് പോയി. പിന്നീട് തങ്ങൾ വിവാഹിതരാണെന്നും ഉടനെ നാട്ടിലേക്ക് വരുമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചു.

ബംഗളൂരുവിലെത്തിയ മോഹൻ ലോഡ്ജിൽ മുറിയെടുത്ത് യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിറ്റേദിവസം നാട്ടിലേക്ക് മടങ്ങുംമുമ്പ് ആഭരണങ്ങൾ ലോഡ്ജിൽ അഴിച്ചു വെയ്ക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും ബസ് സ്റ്റാൻഡിലെത്തി. ഇവിടെ വെച്ച് ഗർഭ നിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയ്ക്ക് സയനൈഡ് നൽകിയ ശേഷം മോഹൻ സ്ഥലം വിട്ടു. സയനൈഡ് കഴിച്ച ഉടനെ കുഴഞ്ഞുവീണ യുവതിയെ ഒരു കോൺസ്റ്റബിളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവതി മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT