India

വിവാഹത്തിന് ബീഫ് ബിരിയാണി വിളമ്പിയില്ല; യുവതിയെ മുത്തലാഖ് ചൊല്ലി

വിവാഹം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയെ മുത്തലാഖ് ചൊല്ലിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വിവാഹത്തിന് ബീഫ് ബിരിയാണി വിളമ്പാത്തതിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി. വിവാഹം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയെ മുത്തലാഖ് ചൊല്ലിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. 

ഞായറാഴ്ചയായിരുന്നു ഫര്‍മാന്‍ അലിയുടേയും അഫ്‌സാനയുടേയും വിവാഹം. വിവാഹദിനത്തില്‍ ഭാര്യവീട്ടുകാര്‍ ബീഫ് ബിരിയാണി വിളമ്പാത്തത് എന്താണെന്ന ചോദ്യവുമായി ഫര്‍മാന്റെ ബന്ധുക്കള്‍ രംഗത്തെത്തി. അനധികൃത അറവുശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ബീഫ് കിട്ടാനില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ക്ക് തൃപ്തിയായില്ല.

ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ വീണ്ടും ബീഫ് ബിരിയാണിയുടെ കാര്യം പറഞ്ഞ് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു. ഭര്‍ത്താവും ഇവരോടൊപ്പം കൂടി. ഇതിനേതുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ യുവതിയെ താന്‍ മുത്തലാഖ് ചൊല്ലുകയാണെന്ന് യുവതിയുടെ മാതാപിതാക്കളെ ഭര്‍ത്താവ് അറിയിച്ചു. 

വിവാഹത്തിന്റെ സമയത്ത് യുവതിക്ക് നല്‍കിയ ആഭരണങ്ങളും മറ്റുമെല്ലാം തിരികെ തരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

SCROLL FOR NEXT