India

വിവാഹസല്‍ക്കാരത്തിനിടെ ഡാന്‍സ് നിര്‍ത്തി; യുവതിയുടെ മുഖത്ത് വെടിവെച്ച് അജ്ഞാതന്‍, ഗുരുതരാവസ്ഥയില്‍ (വീഡിയോ)

മുഖത്ത് വെടിയേറ്റ യുവതി ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹസല്‍ക്കാരത്തിനിടെ, നൃത്തം നിര്‍ത്തിയ സ്ത്രീക്ക് നേരെ നിറയൊഴിച്ചു. യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു. 

ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം. വിവാഹസല്‍ക്കാരത്തിനിടെ നൃത്തം ചെയ്യുകയാണ് യുവതി.ഒരു സംഘം ആളുകള്‍ക്ക് ഒപ്പമാണ് യുവതി നൃത്തം ചെയ്യുന്നത്. അതിനിടെ സ്ത്രീ നൃത്തം നിര്‍ത്തി. ഈസമയത്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ വെടിവെയ്ക്കുമെന്ന് ഭീഷണിമുഴക്കി. ഇയാള്‍ മദ്യപിച്ചിരുന്നു. വെടിവെക്കൂ സഹോദര എന്ന് പറഞ്ഞ് മറ്റൊരാള്‍ ഇയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ യുവതിയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മുഖത്ത് വെടിയേറ്റ യുവതി ചികിത്സയിലാണ്. അജ്ഞാതന് എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT