India

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ പതിനെട്ടു വയസുകാരന്‍ വെടിവെച്ച് കൊന്നു 

വിവാഹം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നു. ഉത്തര്‍പേദേശില്‍ പതിനെട്ടു വയസുകാരിയായ ലൗലി മിശ്രയെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നു. ഉത്തര്‍പേദേശില്‍ പതിനെട്ടു വയസുകാരിയായ ലൗലി മിശ്രയെയാണ് അമിത് എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൗലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ വെടിയേറ്റ സഹോദരി നീരജയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ രാംനാഥ് കോളനിയില്‍ അമ്മാവനൊപ്പമാണ് ലൗലിയും സഹോദരിയും താമസിച്ചിരുന്നത്. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് 18 കാരനായ അമിത് ലൗലിയെ തുടര്‍ച്ചയായി ശല്യം ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിക്കാനോ അമിതിനെ പ്രണയിക്കാനോ ലൗലി തയ്യാറായില്ല. ശനിയാഴ്ച അമിത്തും സഹോദരന്‍ സുമിത്തും രണ്ട് സഹോദരിമാരോടൊപ്പം ലൗലിയുടെ വീട്ടില്‍ എത്തിയിരുന്നു. ലൗലിയെ വിവാഹം കഴിച്ചുകൊടുക്കണം എന്ന് വീട്ടുകാരോട് ആവശ്യപ്പെടാനായിരുന്ന ഇവര്‍ എത്തിയത്.

അമിതിനെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ലൗലി പറഞ്ഞപ്പോള്‍ ഇയാള്‍ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് ലൗവ്‌ലിയെ വെടിവെക്കുകയായിരുന്നു. അമിത്തില്‍ നിന്ന് ലൗലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സഹോദരിക്ക് പരിക്കേറ്റത്. ലൗലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാതായി പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തിനുശേഷം അമിത് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT