India

വിവാഹിതയായ യുവതിയുമായി ബന്ധം; യുവാവിന് ക്രൂരമര്‍ദ്ദനം; മൂത്രം കുടിപ്പിച്ചു; എട്ടുപേര്‍ അറസ്റ്റില്‍

വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. കൂടാതെ നാട്ടുകാര്‍ യുവാവിനെ മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

സിറോഹി ജില്ലയിലെ ഭേവ് പാലാടി ഗ്രാമത്തിലെ 24 കാരനായ കാലുറാമിന് നേരെയാണ് നാട്ടുകാരുടെ അതിക്രമം ഉണ്ടായത്. വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ ചെരുപ്പൂരി അടിച്ചതിന് പിന്നാലെ മൂത്രം കുടിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 11ന് താന്‍ അമ്മാവന്റെ കൂടെ ബറോണ്ടയിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.  തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നെന്ന് കാലുറാം പൊലീസിന് നല്‍കിയ  മൊഴിയില്‍ പറയുന്നു. ക്രൂരമായി മര്‍ദ്ദിക്കുന്നതും മൂത്രം കുടിപ്പിച്ചതും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ ഐപിസി 143, 365, 384, 342, 323 വകുപ്പുകള്‍ പ്രകാരമാണ് കേസ രജിസ്റ്റര്‍ ചെയ്തത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലിസ് പറഞ്ഞു.

യുവാവ് അമ്മാവന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ യുവാവിന് ഒരു സ്ത്രീയുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇത് ഗ്രാമത്തിലെ ചിലരെ പ്രകോപിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ ഇവര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിക്കുയും മര്‍ദ്ദിക്കുയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. എട്ട് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വകരിക്കുമെന്ന് എസ്പി പറഞ്ഞു. 

യുവരാജ് രാകേഷ് എന്ന വ്യക്തിയാണ് കാലുറാമിനെ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനും രാജസ്ഥാന്‍ പോലീസിന്റെ നിരവധി ഉദ്യോഗസ്ഥരെയും  വീഡിയോ ടാഗ് ചെയ്തിരുന്നു. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും  ഏറെ വിവാദത്തിന് ഇടവെക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT