India

വിഷം കഴിച്ച ഭാര്യയെ ചുമലിലേറ്റി കര്‍ഷകന്‍ നീന്തിയത് കിലോമീറ്ററുകള്‍ ; തെലങ്കാനയിലും കര്‍ഷക ആത്മഹത്യ

അബോധാവസ്ഥയിലായ ഭാര്യയെയും  ചുമലിലേറ്റി പൂഴയിലൂടെ മൂന്ന് കിലോമീറ്ററോളം അയാള്‍ നീന്തി. പുഴകടന്ന് റോഡിലെത്തി ഓട്ടോയില്‍ നര്‍നൂറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പുഷ്പലതയുടെ ജീവന്‍

Author : സമകാലിക മലയാളം ഡെസ്ക്

 
ഹൈദരാബാദ് : തെലങ്കാനയിലെ കുമറാം ഭീം ജില്ലക്കാരനായ റാത്തോഡിന് പരുത്തി ഇനി കണ്ണീരോര്‍മ്മയാണ്. കനത്ത മഴയില്‍ കൃഷിനാശം ഉണ്ടായതില്‍ നിരാശയാതോടെയാണ് റാത്തോഡിന്റെ ഭാര്യ പുഷ്പലത (30) പരുത്തിയ്ക്കടിക്കുന്ന കീടനാശിനിയെടുത്ത് കുടിച്ചത്. അബോധാവസ്ഥയിലായ ഭാര്യയെയും  ചുമലിലേറ്റി പൂഴയിലൂടെ മൂന്ന് കിലോമീറ്ററോളം അയാള്‍ നീന്തി. പുഴകടന്ന് റോഡിലെത്തി ഓട്ടോയില്‍ നര്‍നൂറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പുഷ്പലതയുടെ ജീവന്‍ നഷ്ടമായിരുന്നു. 

റാം ജാദവെന്ന ഭൂവുടമയുടെ അഞ്ചേക്കര്‍ സ്ഥലമായിരുന്നു പരുത്തിക്കൃഷി നടത്താന്‍ ഇരുവരും പാട്ടത്തിനെടുത്തിരുന്നത്. കാലവര്‍ഷം ചതിച്ചതോടെ വിളവെടുക്കുന്നതിന് മുമ്പ് തന്നെ കൃഷിയെല്ലാം നശിച്ചു. കടംവീട്ടാന്‍ പോയിട്ട് മുടക്കിയ മുതല്‍ പോലും തിരികെ കിട്ടില്ലെന്ന് ഉറപ്പായതോടെ പുഷ്പലത ആത്മഹത്യ ചെയ്തതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.
 
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നര്‍നൂര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാത്തോഡ് തനാജി അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT