റായ്പൂര്‍ : കോവിഡ് നിരീക്ഷണത്തിനായി ആളുകളെ പാര്‍പ്പിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമാണെന്ന പരാതി ഉയര്‍ന്നതോടെ വിചിത്രമായ പരിഹാരവുമായി ഉദ്യോഗസ്ഥര്‍. ക്വാറന്റീന്‍ സെന്ററുകള്‍ക്ക് ചുറ്റും ലക്ഷ്മണരേഖ വരച്ചാണ് പാമ്പുശല്യം മറികടക്കാന്‍ ഒരുങ്ങുന്നത്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലാണ് ഈ പരിഹാരനടപടി.
ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിന് 350 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശമാണ് ജാഷ്പൂര്‍. 200 ഇനത്തില്‍പ്പെട്ട പാമ്പുകളുള്ള ഈ മേഖലയെ നാഗലോക് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ക്വാറന്റീന്‍ സെന്ററില്‍ കഴിയുന്ന 16 പേരാണ് ഇതുവരെ പാമ്പുകടിയേറ്റ് മരിച്ചത്.
മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 978 അതിഥി തൊഴിലാളികളാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവരെ പാര്‍പ്പിക്കാനായി ജോഷ്പൂര്‍, ഫര്‍സാബാഹര്‍ എന്നിവിടങ്ങളിലായി 50 ഓളം ക്വാറന്റീന്‍ സെന്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
സ്‌കൂളുകളും ഹോസ്റ്റലുകളുമാണ് ക്വാറന്റീന്‍ സെന്ററുകളായി മാറ്റിയിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം പാമ്പുശല്യം രൂക്ഷമാണെന്ന പരാതി ശക്തമാണ്. തുടര്‍ന്നാണ് ഉപ്പും ഫിനോയില്‍ ദ്രാവകവും കൂട്ടിക്കലര്‍ത്തി ക്വാറന്റീന്‍ സെന്ററിന് ചുറ്റും തളിച്ചത്. പാമ്പുകളെ തുരത്താനുള്ള ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ നടപടിക്കെതിരെ വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates