'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

അടുത്ത കുറച്ച് വർഷത്തേക്ക് നമുക്ക് അദ്ദേഹത്തെ പിടിക്കാൻ കഴിയില്ല
Legend Saravanan
Legend Saravananവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

'ലെജൻഡ്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനും ബിസിനസുകാരനുമാണ് ശരവണൻ. ലെജൻഡ് ശരവണ എന്നാണ് അദ്ദേ​ഹം സിനിമാ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ പുതിയ ചിത്രമായ ലീഡറിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ശരവണൻ.

‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രൊമോഷനെത്തിയ ശരവണനോട് ഇഷ്ട സംവിധായകൻ ആരാണെന്നായിരുന്നു ചോദ്യം. ഇതിന് ശരവണൻ നൽകിയ മറുപടിയാണിപ്പോൾ വൈറലായി മാറുന്നത്.

"എന്റെ പ്രിയപ്പെട്ട സംവിധായകൻ നെൽസൺ ആണ്, അടുത്ത കുറച്ച് വർഷത്തേക്ക് നമുക്ക് അദ്ദേഹത്തെ പിടിക്കാൻ കഴിയില്ല എന്ന് ഞാൻ കരുതുന്നു. അത്രയും ടോപ്പിലായിരിക്കും അദ്ദേഹം. നെൽസന്റെ സിനിമയിൽ ഒരു കാമിയോ വേഷം ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട്.

Legend Saravanan
'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

രണ്ട് മൂന്ന് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീരുന്ന വിധത്തിൽ അഭിനയിക്കാം."- ശരവണ പറഞ്ഞു. ശരവണയുടെ വാക്കുകൾ ട്രോളൻമാരും ഏറ്റെടുത്തിട്ടുണ്ട്. ലീഡറിന് ശേഷം താൻ അഭിനയിക്കുന്ന സിനിമയിൽ ട്രിപ്പിൾ റോളിലാണ് എത്തുന്നതെന്നും ശരവണ പറഞ്ഞു.

Legend Saravanan
വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

"എന്റെ അടുത്ത ചിത്രത്തിൽ ഞാൻ ഒരു ട്രിപ്പിൾ ആക്ഷൻ വേഷം ചെയ്യും. ഇത് എന്റെ മൂന്നാമത്തെ ചിത്രമായിരിക്കും, എനിക്ക് വളരെ വെല്ലുവിളി നിറഞ്ഞതുമാണ്. വിഷയം വളരെ പുതുമയുള്ളതാണ്, ഇതുപോലൊരു ട്രിപ്പിൾ ആക്ഷൻ സിനിമയുടെ തിരക്കഥ ആരും ഇതുവരെ ചെയ്തിട്ടില്ല. ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്".- ലെജൻഡ് ശരവണ പറഞ്ഞു. ഏപ്രിൽ 9 നാണ് ലീഡർ തിയറ്ററുകളിലെത്തുന്നത്.

Summary

Cinema News: Legend Saravanan talks about his favourite director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com