പ്രതീകാത്മക ചിത്രം 
India

വീട്ടമ്മ ബെഡ് ബോക്‌സില്‍ കുടുങ്ങി, ചുറ്റിക കൊണ്ട് ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് പൊലീസ്; ചെറുമകളുടെ സിസിടിവി 'നിരീക്ഷണം' രക്ഷയായി 

വീട്ടിലെ ബെഡ് ബോക്‌സില്‍ കുടുങ്ങിയ 84കാരിയെ പൊലീസ് രക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീട്ടിലെ ബെഡ് ബോക്‌സില്‍ കുടുങ്ങിയ 84കാരിയെ പൊലീസ് രക്ഷിച്ചു. അബദ്ധവശാല്‍ വയോധിക ബെഡ് ബോക്‌സില്‍ അകപ്പെടുകയായിരുന്നു.

ഡല്‍ഹി കരോള്‍ബാഗിലാണ് സംഭവം. ചെറുമകള്‍ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ഓടിയെത്തുകയായിരുന്നു. ചുറ്റിക കൊണ്ട് ഫ്‌ലാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പൊലീസ് സംഘം 84കാരിയെ രക്ഷിക്കുകയായിരുന്നു. 

വീട്ടിനുളളില്‍ പ്രവേശിച്ച പൊലീസ് സംഘം ബെഡ് ബോക്‌സില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് വയോധികയെ കണ്ടെത്തിയത്. സൗത്ത് അളകനന്തയില്‍ താമസിക്കുന്ന ചെറുമകളുടെ സമയോചിതമായ ഇടപെടലാണ് വയോധികയുടെ ജീവന്‍ രക്ഷിച്ചത്. 84കാരി താമസിക്കുന്ന ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ വയോധിക ബെഡ് ബോക്‌സില്‍ വീഴുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ബെഡ് ബോക്‌സ് തുറക്കാനുളള ശ്രമത്തിനിടെ, 84 കാരി യാദൃശ്ചികമായി അതില്‍ കുടുങ്ങിപ്പോകുകയായിരുന്നു. 

വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 84കാരിക്ക് പുറത്ത് കടക്കാന്‍ സാധിക്കാതിരുന്നത്. നിലവില്‍ വയോധികയുടെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT