പ്രതീകാത്മക ചിത്രം 
India

വീട്ടിനുളളില്‍ 20കാരിയും 21കാരനും വെടിയേറ്റ് മരിച്ച നിലയില്‍; ഇരുവരും അയല്‍വാസികള്‍, ദുരൂഹത 

ഉത്തര്‍പ്രദേശ് നോയിഡയില്‍ വീട്ടിനുളളില്‍ 20കാരിയെയും 21കാരനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് നോയിഡയില്‍ വീട്ടിനുളളില്‍ 20കാരിയെയും 21കാരനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.  മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് സംഭവം.  കഴിഞ്ഞ ആറുമാസമായി വിവാഹിതയും അവിവാഹിതനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും സ്വയം വെടിയേറ്റ് മരിച്ചതാണോ, പകരം ഒരാള്‍ മറ്റൊരാളെ വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിക്കുകയാണോ എന്നതിനെ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി പൊലീസ് പറയുന്നു. ഇരുവരും ദിവസക്കൂലിക്കാരാണ്.

അംബേദ്ക്കര്‍ കോളനി സെക്ടര്‍ 123ല്‍ വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം നടന്നത്. ഇരുവരും അയല്‍വാസികളാണ്. സംഭവ സ്ഥലത്ത് നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT