India

വീട്ടിലെത്തി അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചു; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങ്; യുവതി ജീവനൊടുക്കി

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അയല്‍വാസിയുടെ ബ്ലാക്ക്‌മെയിലിങ് - 28കാരി ജീവനൊടുക്കി 

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങിനെയും ലൈംഗിക ചൂഷണത്തെയും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശ് മീററ്റ് ജില്ലയിലെ 28കാരിയാണ് ആത്മഹത്യ ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സന്ദീപ് പൊലീസില്‍ പരാതി നല്‍കി. 

രണ്ട് പേര്‍ ചേര്‍ന്നാണ് ഭാര്യയെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചത്. ഇതില്‍ അര്‍ജുന്‍ എന്ന യുവാവിന്റെ നിരന്തരമായ ചൂഷണത്തെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് പറയുന്നു. ഓഗസ്റ്റ് 25ന് വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. നിരന്തരമായി വീട്ടിലെത്തുന്ന അര്‍ജുന്‍ അവരെ അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും അതിന് പിന്നാലെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു.

പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും, ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഇയാള്‍ നിരരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഭര്‍ത്താവ് പറയുന്നു. മൂന്ന് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഭാര്യയെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ