പ്രതീകാത്മക ചിത്രം 
India

വീട്ടുടമ സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ചു. 20 കാരി ആത്മഹത്യ ചെയ്തു

വീട്ടുടമ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ ഇരുപതുകാരി ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  വീട്ടുടമ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ ഇരുപതുകാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു. 

ഇരുപതുകാരിയുടെ സഹോദരിയെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുജോലിക്കിടെയാണ് ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. 

വീട്ടുടമയുടെ ലൈംഗിക പീഡനത്തിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ജില്ലാ കമ്മീഷണര്‍ എന്‍ പ്രകാശ് റെഡ്ഢി പറഞ്ഞു. നിര്‍ഭയ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായും യുവതിയുടെ സഹോദരിയെയും ഇയാള്‍ ഉപദ്രവിച്ചതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ സൗജന്യ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT