പ്രതീകാത്മക ചിത്രം 
India

വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചു; 9 വയസ്സുകാരിയെ 11വയസ്സുകാരന്‍ തലയ്ക്കടിച്ചു കൊന്നു; കൊലപാതകം നടത്തിയത് പെണ്‍കുട്ടി പൂ പറിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍

അഞ്ച് മാസം മുന്‍പ് താന്‍ വളര്‍ത്തിയ എലിയ പെണ്‍കുട്ടി കൊന്നുകളഞ്ഞു എന്നും ഇതിന്റെ പ്രതികാരവുംകൂടിയാണ് തീര്‍ത്തത് എന്നും അഞ്ചാംക്ലാസുകാരന്‍ പൊലീസിനോട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്


ഇന്‍ഡോര്‍: പതിനൊന്നു വയസ്സുകാരന്‍ ഒന്‍പത് വയസ്സുകാരിയെ തലയ്ക്കടിച്ചു കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീഡിയോ ഗെയിമില്‍ സ്ഥിരമായി തോല്‍പ്പിച്ചതിന്റെ ദേഷ്യത്തിലാണ് പതിനൊന്നുകാരന്‍ പെണ്‍കുട്ടിയെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. 

കുട്ടി കുറ്റം സമ്മതിച്ചുവെന്ന് ഇന്‍ഡോര്‍ ഡിഐജി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പൂ പറിക്കാനായി ഫ്‌ലാറ്റിന് പുറത്തിറങ്ങിയപ്പോഴാണ് അയല്‍വാസിയായ പതിനൊന്നുകാരന്‍ കൊലപാതകം നടത്തിയത്. 

കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

അഞ്ച് മാസം മുന്‍പ് താന്‍ വളര്‍ത്തിയ എലിയ പെണ്‍കുട്ടി കൊന്നുകളഞ്ഞു എന്നും ഇതിന്റെ പ്രതികാരവുംകൂടിയാണ് തീര്‍ത്തത് എന്നും അഞ്ചാംക്ലാസുകാരന്‍ പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി