ഫയല്‍ ചിത്രം 
India

വീണ്ടും അഭ്യൂഹം, രജനീകാന്ത് ബിജെപിയുമായി അടുക്കുമോ?; എസ് ഗുരുമൂര്‍ത്തിയുമായി കൂടിക്കാഴ്ച

ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി നടന്‍ രജനീകാന്ത് കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി നടന്‍ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗുരുമൂര്‍ത്തി രജനീകാന്തിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഗുരുമൂര്‍ത്തി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന് രജനീകാന്തിനോട് ഗുരുമൂര്‍ത്തി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രജനീകാന്തിന് രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവിയുണ്ടെന്നും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്തിന് നല്ലതാണെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിട്ടുണ്ട്.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ കോവിഡ് സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് ഡോക്ടര്‍മാര്‍ എതിരഭിപ്രായം പറഞ്ഞതായി കഴിഞ്ഞദിവസം രജനീകാന്ത് വെളിപ്പെടുത്തിയിരുന്നു. രജനി മക്കള്‍ മന്‍ട്രത്തിന്റെ ഭാരവാഹികളുമായി ആലോചിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ ഇല്ലയോ എന്ന് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചിരുന്നു. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT