India

വീണ്ടും മുംബൈ ചേരിയില്‍ കോവിഡ് ബാധ; സമൂഹവ്യാപന ആശങ്കയില്‍ അധികൃതര്‍, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ തീവ്രശ്രമം

മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുളള തീവ്രശ്രമത്തിലാണ് മുംബൈ കോര്‍പ്പറേഷന്‍. അതേസമയം കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായി അമ്മ പരാതിപ്പെടുന്നു.

ഇറ്റലിയിലെ ടൂറിസ്റ്റ് കപ്പലില്‍ ജോലി ചെയ്തിരുന്ന 37കാരന്‍ മാര്‍ച്ച് 18നാണ് നാട്ടില്‍ തിരിച്ചെത്തിയത്. അമ്മയുടെ നിര്‍ദേശപ്രകാരം പരിശോധനയ്ക്ക് വിധേയനായ യുവാവിന്റെ ആദ്യ രണ്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ മൂന്നാമത്തെ സ്രവപരിശോധനയിലാണ് ഫലം പോസ്റ്റീവായതെന്ന് കസ്തൂര്‍ബ ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. 

37കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഒറ്റപ്പെടല്‍ നേരിടുകയാണ് കുടുംബം. തന്റെ മകന്റെ ചിത്രം വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്ന് അമ്മ പറയുന്നു. 40 വര്‍ഷമായി ഇവിടെ കഴിയുന്ന തങ്ങള്‍ക്ക് ഈ ദുരനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും അവര്‍ പറയുന്നു. പടിഞ്ഞാറന്‍ മുംബൈയുടെ പ്രാന്തപ്രദേശത്തുളള ചേരിയിലാണ് കുടുംബം കഴിയുന്നത്. 800 മുറികളുളള വലിയ ചേരിയാണിത്. രോഗം പടരാതിരിക്കാന്‍ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചതായി സ്ഥലത്തെ കൗണ്‍സിലറായ ടുലീപ് മിറാണ്ട പറഞ്ഞു.

നേരത്തെ മുംബൈ സെന്‍ട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.  69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ സെന്‍ട്രലിലെ 23,000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

കണി കാണാൻ വേണ്ടി മാത്രമല്ല, കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളുമുണ്ട്

SCROLL FOR NEXT