India

വെളളക്കെട്ടില്‍ കുടുങ്ങി ജാഗ്വാര്‍; പ്രതിബന്ധങ്ങളെ നിഷ്രപ്രയാസം താണ്ടി ബോലേറോ, ഇവനാണ് ബോസെന്ന് ആനന്ദ് മഹീന്ദ്ര (വീഡിയോ) 

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഴക്കെടുതിയില്‍ മുംബൈയിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കനത്തമഴയില്‍ സിറ്റിയുടെ പലയിടത്തും അനുഭവപ്പെട്ട വെളളക്കെട്ട് യാത്ര ദുഷ്‌കരമാക്കിയിരിക്കുകയാണ്. ഗതാഗത തടസ്സങ്ങള്‍ നിത്യകാഴ്ചയായിരിക്കുകയാണ്. ഇതിനിടയില്‍ വെളളക്കെട്ടില്‍ ആഡംബര കാറായ ജാഗ്വാറിനെ മറികടന്ന് മഹീന്ദ്ര ബോലേറോ മുന്നോട്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. വെളളക്കെട്ടില്‍ മുന്നോട്ടുപോകാന്‍ കഴിയാതെ ജാഗ്വാര്‍ കുടുങ്ങിക്കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് ബോലേറോ വെളളക്കെട്ടിലൂടെ മുന്നോട്ട് ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്.

അതേസമയം രണ്ടു വാഹനങ്ങളുടെ പ്രവര്‍ത്തനമികവ് സംബന്ധിച്ച് താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു. ദുര്‍ഘടമായ സാഹചര്യങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയും വിധമാണ് ബോലേറോയുടെ രൂപകല്‍പ്പന. അതുകൊണ്ട് താരതമ്യം പഠനത്തിന്റെ തലത്തിലേക്ക് വിഷയത്തെ വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. എന്തുകൊണ്ടാണ് ബോലേറോ തന്റെ ഇഷ്ടപ്പെട്ട വാഹനമായത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT