India

'വെള്ളക്കുതിരപ്പുറത്ത് വാളോങ്ങിയിരിക്കുന്ന ഹീറോയാണ് അദ്ദേഹം'; വീണ്ടും മോദിയെ പരിഹസിച്ച് ശശി തരൂര്‍

 വെള്ളക്കുതിരപ്പുറത്ത് വാളോങ്ങിയിരിക്കുന്ന ഹീറോയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ശശി തരൂരിന്റെ പരിഹാസം. മോദിയുടെ ഒറ്റയാള്‍ സര്‍ക്കാരാണ്  രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വെള്ളക്കുതിരപ്പുറത്ത് വാളോങ്ങിയിരിക്കുന്ന ഹീറോയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ശശി തരൂരിന്റെ പരിഹാസം. മോദിയുടെ ഒറ്റയാള്‍ സര്‍ക്കാരാണ്  രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത്. മോദി പറയുന്നതിനനുസരിച്ച് മറ്റെല്ലാവരും നൃത്തം ചവിട്ടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കേന്ദ്രീകൃതനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും തരൂര്‍ പറഞ്ഞു.

എല്ലാ തീരുമാനവും മോദിയാണ് കൈക്കൊള്ളുന്നത്. എല്ലാ ഫയലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കാത്താണ് ഇരിക്കുന്നത്. രാജ്യത്തെ സാധാരണക്കാരന്‍ ഇതിന്റെ ഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച 'ശിവലിംഗത്തിന് മേലിരിക്കുന്ന തേളി'നോട് പ്രധാനമന്ത്രിയെ ആര്‍എസ്എസ് നേതാവ് വിശേഷിപ്പിച്ചുവെന്ന തരൂരിന്റെ പ്രസ്താവന വളരെ വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ തരൂരിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്യപ്പെട്ടിരുന്നു. 

തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയേക്കില്ലെന്നും തരൂര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT