India

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു 

വിനോദയാത്രയുടെ ഭാഗമായി വെളളച്ചാട്ടം ആസ്വദിക്കാന്‍ എത്തിയതായിരുന്നു ഇവര്‍

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ജ്യോനാ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിനോദയാത്രയുടെ ഭാഗമായി വെളളച്ചാട്ടം ആസ്വദിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. 

ഇവര്‍ക്കൊപ്പം മറ്റൊരു വിദ്യാര്‍ത്ഥിയും ഒഴുക്കില്‍പെട്ടെങ്കിലും നാട്ടുകാര്‍ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെന്ന് അനഗാരാ പൊലീസ് സ്റ്റേഷന്‍ എസ്പി അജിത് പീറ്റര്‍ പറഞ്ഞു. ഇവരെക്കുറിച്ചുള്ള പേര് വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT