India

വേദനകൾ ഉള്ളിലൊതുക്കും; പൊതുവേദിയിലെ കരച്ചിൽ നിർത്തിയെന്ന് കുമാരസ്വാമി

ഗൗഡ കുടുംബം നാടക കമ്പനിയാണെന്നും കരച്ചിലിന്റെ റെക്കോർഡ് അവർക്കാണെന്നും ബിജെപി ആക്ഷേപിച്ചതിനെ തുടർന്നാണു കുമാരസ്വാമിയുടെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മനോവേദനകൾ ജന മധ്യത്തിൽ പ്രകടിപ്പിക്കില്ലെന്നും പൊതുവേദിയിൽ കരയില്ലെന്നും കർണാടക മുഖ്യമന്ത്രി എച്‍ഡി കുമാരസ്വാമി. അച്ഛനും ജനതാദൾ (എസ്) ദേശീയ  അധ്യക്ഷനുമായ എച്ച്ഡി ദേവെഗൗഡ കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ കരഞ്ഞതിനു പിന്നാലെ, കുമാരസ്വാമിയുടെ സഹോദരൻ മന്ത്രി രേവണ്ണയും മകനും സ്ഥാനാർഥിയുമായ പ്രജ്വലും വികാരാധീനരായിരുന്നു. 

ഗൗഡ കുടുംബം നാടക കമ്പനിയാണെന്നും കരച്ചിലിന്റെ റെക്കോർഡ് അവർക്കാണെന്നും ബിജെപി ആക്ഷേപിച്ചതിനെ തുടർന്നാണു കുമാരസ്വാമിയുടെ തീരുമാനം. മുഖ്യമന്ത്രി പല വേദികളിൽ കരഞ്ഞതും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത ബിജെപിക്ക് ആത്മാർഥമായ വികാര പ്രകടനത്തിന്റെ അർഥം മനസ്സിലാകില്ലെന്ന് കുമാരസ്വാമി ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകി. 

അതിനിടെ, ബിജെപി പറഞ്ഞതു ശരിയാണെന്ന പ്രസ്താവനയുമായി കോൺഗ്രസ് മുൻ എംഎൽഎ രംഗത്തുവന്നത് ദൾ- കോൺഗ്രസ് ബന്ധത്തിൽ അടുത്ത കല്ലുകടിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു