India

വേറിട്ട സാമൂഹിക അകലം പാലിക്കല്‍!; ദിവസങ്ങളായി മരത്തിന് മുകളില്‍ താമസം, കുടുംബത്തില്‍ നിന്ന് മാറി ഏകാന്തവാസം 

ഉത്തര്‍പ്രദേശിലെ അസോധ ഗ്രാമത്തിലെ മുകുള്‍ ത്യാഗിയാണ് മരത്തിന്റെ മുകളില്‍ താമസം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോവിഡ് വ്യാപനം തടയുന്നതിന് സാമൂഹ്യ അകലം ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ഓരോ ദിവസം കഴിയുന്തോറും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി കൊണ്ടിരിക്കുകയാണ്. സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം ഏറെ ഗൗരവമായി കണ്ട് മരത്തിന്റെ മുകളില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഉത്തര്‍പ്രദേശിലെ അസോധ ഗ്രാമത്തിലെ മുകുള്‍ ത്യാഗിയാണ് മരത്തിന്റെ മുകളില്‍ താമസം ആരംഭിച്ചത്. ഉണങ്ങിയ മരക്കൊമ്പുകള്‍ കൊണ്ടാണ് കുടില്‍ കെട്ടിയത്. രാജ്യം മുഴുവന്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സാമൂഹ്യ അകലമാണ് ഇതിന് ഒരു പോംവഴിയെന്ന് മുകുള്‍ ത്യാഗി പറയുന്നു. ഏകാന്തവാസം ഉറപ്പുവരുത്താനാണ് മരത്തില്‍ കുടില്‍ കെട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ സഹായത്തോടൊണ് കുടില്‍ കെട്ടിയത്. മരത്തിന്റെ കൊമ്പുകള്‍ കെട്ടിയായിരുന്നു കുടില്‍ നിര്‍മ്മാണം. അച്ഛനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് മുകുല്‍ ത്യാഗി പറയുന്നു. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു അനുഭവമാണ് മനസ്സിലെന്ന് അദ്ദേഹം പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം