India

വോട്ടിങ് മെഷിന്‍ കൃത്രിമം കണ്ടെത്താന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി; വോട്ടിങ് മെഷിനുകള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിര്‍ദേശം

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ പിടിച്ചെടുക്കാന്‍ വികാസ്‌നഗറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇല്‌ക്ട്രോണിക് വോട്ടിങ് മെഷിന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ പിടിച്ചെടുക്കാന്‍ വികാസ്‌നഗറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വികാസ്‌നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും, ചീഫ് സെക്രട്ടറിക്കും, വികാസ്‌നഗറില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥിക്കും നോട്ടിസ് അയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  

ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയില്‍ 57 സീറ്റ് നേടിയായിരുന്നു ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. 11 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയം

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില 100 ഡോളറിന് മുകളില്‍ തന്നെ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

സ്‌കൂള്‍ പ്രവേശനത്തില്‍ പുതിയ നിബന്ധനകള്‍; ദുബൈയില്‍ പ്രായപരിധി പരിഷ്‌കരിച്ചു