India

വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ്; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ 

കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ഏപ്രില്‍ 15ന് ഓഫീസില്‍ എത്തിയ ഉദ്യഗോസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സഹപ്രവര്‍ത്തകരോട് സ്വയം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. 

കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ഏപ്രില്‍ 15ന് ഓഫീസില്‍ എത്തിയ ഉദ്യഗോസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 21നാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്ന് വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുളള പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഓഫീസ് അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ മാത്രം 2186 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT