India

വ​ധ​ശ്ര​മ​ക്കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രിയുടെ മകൻ അ​റ​സ്റ്റിൽ; എം​എ​ൽ​എയുടെ മകൻ ഒളിവിൽ 

ഗുരുതരമായി പ​രി​ക്കേ​റ്റ ഹോം ​ഗാ​ർ​ഡ് ഈ​ശ്വ​ർ റാ​യി ചി​കി​ത്സ​യി​ലാ​ണ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോ​പ്പാ​ൽ: കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​കൻ പ്ര​ബ​ൽ പ​ട്ടേൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റസ്റ്റിൽ. ന​ര​സിം​ഹ​പു​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. സംഭവത്തിൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ ഹോം ​ഗാ​ർ​ഡ് ഈ​ശ്വ​ർ റാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ബ​ൽ പ​ട്ടേലിനൊപ്പം ആറ് പേ​ർ​കൂ​ടി കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശ് എം​എ​ൽ​എ ജ​ലാം​സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​കന് മോനു പട്ടേലും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുന്ന രണ്ട് യുവാക്കളെയാണ് പ്ര​ബ​ലും മോനുവും സുഹൃത്തുക്കളും ചേർന്ന് മർദ്ധിച്ച് അവശരാക്കിയത്. ഇവരെ പിന്നീട് ഈശ്വർ റായിയുടെ വീട്ടിലെത്തിച്ചു. ഈ​ശ്വ​ർ റാ​യി​യു​ടെ മ​ക​ൻ പ്ര​ബ​ലി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നെ​ങ്കി​ലും ഇ​ട​യ്ക്കു പി​രി​ഞ്ഞി​രു​ന്നു.

റാ​യി​യു​ടെ മ​ക​നെ പുറത്തേക്ക് വിളിച്ചിറക്കി ഇ​രു​മ്പ് ദ​ണ്ഡും ബേ​സ്ബോ​ൾ ബാ​റ്റും കൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഈശ്വർ റായിക്ക് പരിക്കേറ്റത്. ഒ​രാ​ൾ​ക്കു നേ​രെ വെ​ടി​വ​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 

വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തുടങ്ങിയ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാണ് ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്